അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും ഉദ്ദേശിച്ച് അവന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നത് ഇസ്ലാമില്‍ ഏറെ പുണ്യകരമായ കാര്യമാണ്. സമ്പത്ത് (അത് പണമായാലും വസ്തുക്കളായാലും) കൈവശമുള്ളവ൪ക്ക് മാത്രമേ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാന്‍ സാധിക്കുകയുള്ളൂ. ചെലവഴിക്കാന്‍ യാതൊന്നും കൈവശമില്ലാത്തവ൪ക്ക് അല്ലാഹുവിന്റെ മാർഗത്തിൽ സ്വദഖ ചെയ്യാന്‍ കഴിയുകയില്ല. എന്നാല്‍ സ്വദഖയുടെ പ്രതിഫലം ലഭിക്കുന്ന ചില ക൪മ്മങ്ങളെ കുറിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. സത്യവിശ്വാസികള്‍ അത്തരം ക൪മ്മങ്ങളെ കുറിച്ച് മനസ്സിലാക്കേണ്ടതും അത് ഗൌരവപൂ൪വ്വം കാണേണ്ടതും അവ നി൪വ്വഹിക്കേണ്ടതുമുണ്ട്. ദാനധർമ്മം ചെയ്യാതെതന്നെ അല്ലാഹുവിന്റെ അടുക്കൽ സ്വദഖയായി മാറുന്ന, സ്വദഖയുടെ പ്രതിഫലം ലഭിക്കുന്ന ചില ക൪മ്മങ്ങള്‍ സൂചിപ്പിക്കുന്നു.
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : كُلُّ مَعْرُوفٍ صَدَقَةٌ
ജാബിറില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: എല്ലാ സല്പ്രവ൪ത്തനങ്ങളും സ്വദഖയാണ്. (ബുഖാരി:6021)
عَنْ جَابِرٍ قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم: كُلُّ مَعْرُوفٍ صَدَقَةٌ، إِنَّ مِنَ الْمَعْرُوفِ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ، وَأَنْ تُفْرِغَ مِنْ دَلْوِكَ فِي إِنَاءِ أَخِيكَ.
ജാബിറില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: എല്ലാ സല്പ്രവ൪ത്തനങ്ങളും സ്വദഖയാണ്. നീ നിന്റെ സഹോദരനെ മുഖപ്രസന്നതയോടെ അഭിമുഖീകരിക്കുന്നതും നിന്റെ വെള്ളപാത്രത്തതില് നിന്നും നിന്റെ സഹോദരന്റെ പാത്രത്തിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നതും സല്പ്രവ൪ത്തനങ്ങളാണ് (അഥവാ സ്വദഖയാണ്) (അദബുല്‍ മുഫ്രദ്:1/304 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ وَأَمْرُكَ بِالْمَعْرُوفِ وَنَهْيُكَ عَنِ الْمُنْكَرِ صَدَقَةٌ وَإِرْشَادُكَ الرَّجُلَ فِي أَرْضِ الضَّلاَلِ لَكَ صَدَقَةٌ وَبَصَرُكَ لِلرَّجُلِ الرَّدِيءِ الْبَصَرِ لَكَ صَدَقَةٌ وَإِمَاطَتُكَ الْحَجَرَ وَالشَّوْكَةَ وَالْعَظْمَ عَنِ الطَّرِيقِ لَكَ صَدَقَةٌ وَإِفْرَاغُكَ مِنْ دَلْوِكَ فِي دَلْوِ أَخِيكَ لَكَ صَدَقَةٌ ”
അബൂദ൪റില്ല്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് നിനക്ക് സ്വദഖയാണ്. നന്മ കല്‍പ്പിക്കുന്നതും തിന്മ വിരോധിക്കുന്നതും സ്വദഖയാണ്. വഴിയറിയാത്ത ആളിന് വഴി കാണിച്ചു കൊടുക്കല്‍ സ്വദഖയാണ്. കാഴ്ച ഇല്ലാത്ത ആളിന് കാഴ്ചയാകല് (അഥവാ അയാളെ സഹായിക്കല്‍) സ്വദഖയാണ്. വഴിയില്‍ നിന്നും എല്ല്, കല്ല്, മുള്ള് എന്നിവ നീക്കം ചെയ്യല്‍ സ്വദഖയാണ്. നിന്റെ (വെള്ള)പാത്രത്തതില്‍ നിന്നും നിന്റെ സഹോദരന്റെ പാത്രത്തിലേക്ക് (വെള്ളം) ഒഴിച്ചു കൊടുക്കുന്നതും സ്വദഖയാണ്. (തി൪മിദി: 1956)
عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا، أَوْ يَزْرَعُ زَرْعًا، فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ، إِلاَّ كَانَ لَهُ بِهِ صَدَقَةٌ.
നബി ﷺ പറഞ്ഞു: ഏതൊരു മുസ്ലിമാകട്ടെ, ഒരു വൃക്ഷം നട്ടു പിടിപ്പിക്കുകയോ, ഒരു വിത്ത് കുഴിച്ചിടുകയോ ചെയ്യുകയും അതില്‍ നിന്ന് ഒരു പക്ഷിയോ, മനുഷ്യനോ നാല്‍ക്കാലിയോ ഭക്ഷിക്കുകയും ചെയ്താല്‍ അത് അയാള്‍ക്ക് ഒരു സ്വദഖ (ദാനധര്‍മ്മം) ആകാതിരിക്കുകയില്ല. (ബുഖാരി: 2320 – മുസ്ലിം: 1553)
عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا إِلاَّ كَانَ مَا أُكِلَ مِنْهُ لَهُ صَدَقَةٌ وَمَا سُرِقَ مِنْهُ لَهُ صَدَقَةٌ وَمَا أَكَلَ السَّبُعُ مِنْهُ فَهُوَ لَهُ صَدَقَةٌ وَمَا أَكَلَتِ الطَّيْرُ فَهُوَ لَهُ صَدَقَةً وَلاَ يَرْزَؤُهُ أَحَدٌ إِلاَّ كَانَ لَهُ صَدَقَةٌ
നബി ﷺ പറഞ്ഞു: ഏതൊരു മുസ്ലിമാകട്ടെ, ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയും അതില്‍ നിന്ന് എന്തെങ്കിലും (ആരെങ്കിലും) ഭക്ഷിക്കുകയും ചെയ്താല്‍ അതവന് ഒരു സ്വദഖ (ദാനധര്‍മ്മം) ആകാതിരിക്കില്ല. അതില്‍ നിന്നെന്തെങ്കിലും മോഷ്ടിക്കപ്പെട്ടാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് മൃഗങ്ങള്‍ ഭക്ഷിച്ചാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് പക്ഷികള്‍ ഭക്ഷിച്ചാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് ആര് എന്തെടുത്താലും അത് സ്വദഖയാണ്. (മുസ്ലിം: 1552)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ: دَخَلَ النَّبِيُّ صلى الله عليه وسلم عَلَى أُمِّ مَعْبَدٍ حَائِطًا فَقَالَ ” يَا أُمَّ مَعْبَدٍ مَنْ غَرَسَ هَذَا النَّخْلَ أَمُسْلِمٌ أَمْ كَافِرٌ ” . فَقَالَتْ بَلْ مُسْلِمٌ . قَالَ ” فَلاَ يَغْرِسُ الْمُسْلِمُ غَرْسًا فَيَأْكُلَ مِنْهُ إِنْسَانٌ وَلاَ دَابَّةٌ وَلاَ طَيْرٌ إِلاَّ كَانَ لَهُ صَدَقَةً إِلَى يَوْمِ الْقِيَامَةِ ”
ജാബിര്‍ ബ്നു അബ്ദില്ല (റ) പറഞ്ഞു: നബി ﷺ ഉമ്മു മഅ്ബദിന്റെ തോട്ടത്തിലേക്ക് പ്രവേശിച്ചു. എന്നിട്ട് ചോദിച്ചു: ഹേ, ഉമ്മു മഅ്ബദ് ആരാണ് ഈ ഈത്തപ്പനകൾ നട്ടത്? മുസ്ലിമോ അതല്ല കാഫിറോ? അപ്പോൾ അവർ പറഞ്ഞു: അതെ മുസ്ലിമാണ്. അപ്പോൾ നബി ﷺ പറഞ്ഞു: ഒരു മനുഷ്യനോ മൃഗമോ പക്ഷിയോ തിന്നുന്ന രീതിയിൽ ഒരു മുസ്ലിം ഒരു ചെടി നടുകയോ ഒരു കൃഷിയിറക്കുകയോ ചെയ്യുന്നില്ല . അത് അയാൾക്ക് അന്ത്യനാളിൽ ഒരു സ്വദക്കയായിട്ടല്ലാതെ. (മുസ്ലിം: 1552)
عَنْ أبي هريرة رضي الله عنه ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : كُلُّ سُلاَمَى مِنَ النَّاسِ عَلَيْهِ صَدَقَةٌ كُلَّ يَوْمٍ تَطْلُعُ فِيهِ الشَّمْسُ – قَالَ – تَعْدِلُ بَيْنَ الاِثْنَيْنِ صَدَقَةٌ وَتُعِينُ الرَّجُلَ فِي دَابَّتِهِ فَتَحْمِلُهُ عَلَيْهَا أَوْ تَرْفَعُ لَهُ عَلَيْهَا مَتَاعَهُ صَدَقَةٌ – قَالَ – وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ وَكُلُّ خَطْوَةٍ تَمْشِيهَا إِلَى الصَّلاَةِ صَدَقَةٌ وَتُمِيطُ الأَذَى عَنِ الطَّرِيقِ صَدَقَةٌ .
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൂര്യൻ ഉദിച്ചുയരുന്ന ഓരോ പ്രഭാതത്തിലും മനുഷ്യരുടെ ഓരോ സന്ധികൾക്കും സ്വദഖ നിർവഹിക്കേണ്ടതുണ്ട്. രണ്ടാളുകൾക്കിടയിൽ രഞ്ജിപ്പ് ഉണക്കാക്കുന്നത് സ്വദഖയാണ്. ഒരാളെ തന്റെ വാഹനത്തിൽ കയറ്റി കൊണ്ട് പോകുന്നതും അവന്റെ ചരക്കുകൾ അതിന്മേൽ കയറ്റുന്നതും സ്വദഖയാണ്. നല്ലവാക്ക് പറയുന്നതും സ്വദഖയാണ്. നമസ്കാരത്തിനു വേണ്ടി നടക്കുന്ന ഓരോ ചവിട്ടടിയും സ്വദഖയാണ്. വഴിയിലെ ഉപദ്രവം നീക്കുന്നതും സ്വദഖയാണ്.(മുസ്ലിം 1009)
وَكُلُّ خَطْوَةٍ يَخْطُوهَا إِلَى الصَّلاَةِ صَدَقَةٌ
നമസ്കാരം നിർവ്വഹിക്കാനായി നടക്കുന്ന എല്ലാ ചവിട്ടടികളും സ്വദഖയാണ് (ധർമമാണ്).[ബുഖാരി]
عَنِ ابْنِ عَبَّاسٍ، أَظُنُّهُ رَفَعَهُ، شَكَّ لَيْثٌ، قَالَ: فِي ابْنِ آدَمَ سِتُّونَ وَثَلاَثُمِئَةِ سُلاَمَى، أَوْ عَظْمٍ، أَوْ مَفْصِلٍ، عَلَى كُلِّ وَاحِدٍ فِي كُلِّ يَوْمٍ صَدَقَةٌ، كُلُّ كَلِمَةٍ طَيْبَةٍ صَدَقَةٌ، وَعَوْنُ الرَّجُلِ أَخَاهُ صَدَقَةٌ، وَالشَّرْبَةُ مِنَ الْمَاءِ يَسْقِيهَا صَدَقَةٌ، وَإِمَاطَةُ الأَذَى عَنِ الطَّرِيقِ صَدَقَةٌ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ആദം സന്ധതികളുടെ 360 സന്ധികൾക്കും വേണ്ടി എല്ലാ ദിവസത്തിലും സ്വദഖ നിർവഹിക്കേണ്ടതുണ്ട്. എല്ലാ നല്ല വാക്കുകളും സ്വദഖയാണ്. ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുന്നത് സ്വദഖയാണ്. കുടി വെള്ളം നല്‍കുന്നത് സ്വദഖയാണ്. വഴിയിലെ ഉപദ്രവം നീക്കുന്നതും ധർമ്മമാണ്. (അദബുല്‍ മുഫ്രദ് : 422 – സ്വഹീഹ് അല്‍ബാനി)
عَنْ سَعْدِ بْنِ عُبَادَةَ قَالَ : مَرَّ بِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقُلْتُ : يَا رَسُولَ اللَّهِ ، دُلَّنِي عَلَى صَدَقَةٍ ؟ قَالَ : اسْقِ الْمَاءَ
സഅ്ദ് ബ്നു ഉബാദത്തില്(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ എന്റെ അടുത്തു കൂടി നടന്നുപോയി. അപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് സ്വദഖയെ കുറിച്ച് പറഞ്ഞു തന്നാലും. നബി ﷺ പറഞ്ഞു: (നീ) വെള്ളം കുടിപ്പിക്കുക (മുസ്നദ് അഹ്മദ്:21421)
عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ : يُصْبِحُ عَلَى كُلِّ سُلاَمَى مِنْ أَحَدِكُمْ صَدَقَةٌ فَكُلُّ تَسْبِيحَةٍ صَدَقَةٌ وَكُلُّ تَحْمِيدَةٍ صَدَقَةٌ وَكُلُّ تَهْلِيلَةٍ صَدَقَةٌ وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنِ الْمُنْكَرِ صَدَقَةٌ وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنَ الضُّحَى
അബൂദർറില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: പ്രാഭാതത്തിൽ നിങ്ങളുടെ ഓരോ സന്ധികൾക്കും സ്വദഖയുണ്ട്.എല്ലാ ഓരോ തസ്ബീഹും തഹ്മീദും തഹ് ലീലും തക്ബീറും സ്വദഖയാണ്. നൻമ കൽപിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്. ഇവക്കെല്ലാം കൂടി രണ്ട് റക് അത്ത് ളുഹാ നമസ്കാരം പര്യാപ്തമാണ്. (മുസ്ലിം: 720)
عَنْ أَبِي الأَسْوَدِ الدُّؤَلِيِّ، قَالَ بَيْنَمَا نَحْنُ عِنْدَ أَبِي ذَرٍّ قَالَ ” يُصْبِحُ عَلَى كُلِّ سُلاَمَى مِنْ أَحَدِكُمْ فِي كُلِّ يَوْمٍ صَدَقَةٌ فَلَهُ بِكُلِّ صَلاَةٍ صَدَقَةٌ وَصِيَامٍ صَدَقَةٌ وَحَجٍّ صَدَقَةٌ وَتَسْبِيحٍ صَدَقَةٌ وَتَكْبِيرٍ صَدَقَةٌ وَتَحْمِيدٍ صَدَقَةٌ ” . فَعَدَّ رَسُولُ اللَّهِ صلى الله عليه وسلم مِنْ هَذِهِ الأَعْمَالِ الصَّالِحَةِ ثُمَّ قَالَ ” يُجْزِئُ أَحَدَكُمْ مِنْ ذَلِكَ رَكْعَتَا الضُّحَى ” .
അബൂ അസ്’വദിദ്ദുഅലിയ്യില്(റ) നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അബൂദ൪റിന്റെ അടുക്കലായിരുന്നപ്പോള് അദ്ദേഹം പറഞ്ഞു: പ്രാഭാതത്തിൽ നിങ്ങളുടെ ഓരോ സന്ധികൾക്കും ധർമ്മമുണ്ട്.എല്ലാ ഓരോ നമസ്കാരവും നോമ്പും ഹജ്ജും തസ് ബീഹും തക് ബീറും തഹ്മീദും സ്വദഖയാണ്. ഈ സല്ക൪മ്മങ്ങളെയെല്ലാം നബി ﷺ അപ്രകാരം എടുത്തു പറഞ്ഞു. ഇവക്കെല്ലാം കൂടി രണ്ട് റക്അത്ത് ളുഹാ നമസ്കാരം പര്യാപ്തമാണ്. (അബൂദാവൂദ് : 1286 – സ്വഹീഹ് അല്‍ബാനി)
عَنْ أَبِي، ذَرٍّ أَنَّ نَاسًا، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم قَالُوا لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ ذَهَبَ أَهْلُ الدُّثُورِ بِالأُجُورِ يُصَلُّونَ كَمَا نُصَلِّي وَيَصُومُونَ كَمَا نَصُومُ وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ . قَالَ ” أَوَلَيْسَ قَدْ جَعَلَ اللَّهُ لَكُمْ مَا تَصَّدَّقُونَ إِنَّ بِكُلِّ تَسْبِيحَةٍ صَدَقَةً وَكُلِّ تَكْبِيرَةٍ صَدَقَةٌ وَكُلِّ تَحْمِيدَةٍ صَدَقَةٌ وَكُلِّ تَهْلِيلَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنْ مُنْكَرٍ صَدَقَةٌ وَفِي بُضْعِ أَحَدِكُمْ صَدَقَةٌ ” . قَالُوا يَا رَسُولَ اللَّهِ أَيَأْتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ قَالَ ” أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلاَلِ كَانَ لَهُ أَجْرٌ ”
അബൂദ൪റില്‍(റ) നിന്നും നിവേദനം : നബി ﷺ യുടെ സ്വഹാബികളില്‍ ചിലയാളുകള്‍ നബി ﷺ യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, സമ്പന്നര്‍ പ്രതിഫലങ്ങളുമായി പോയിരിക്കുന്നു. ഞങ്ങള്‍ നമസ്കരിക്കുന്നതു പോലെ അവര്‍ നമസ്കരിക്കുകയും ഞങ്ങള്‍ നോമ്പ് നോല്‍ക്കുന്നതുപോലെ അവര്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നു. അവരുടെ അധികരിച്ച സമ്പത്തില്‍ നിന്ന് അവ൪ ദാനധ൪മ്മം ചെയ്യുകയും ചെയ്യുന്നു. നബി ﷺ പറഞ്ഞു: നിങ്ങള്‍ക്കും സ്വദഖ ചെയ്യാനുള്ളത് അല്ലാഹു നിശ്ചയിച്ച് തന്നിട്ടില്ലേ. നിശ്ചയും എല്ലാ തസ്ബീഹുകളും സ്വദഖയാണ്. എല്ലാ തക്ബീറുകളും സ്വദഖയാണ്. എല്ലാ തഹ്ലീലുകളും സ്വദഖയാണ്. നന്മ കൊണ്ട് കല്‍പ്പിക്കല്‍ സ്വദഖയാണ്. തിന്മയെ വിരോധിക്കല്‍ സ്വദഖയാണ്. നിങ്ങളുടെ ഓരോരുത്തരുടേയും ലൈംഗികാവയവത്തിലും (ഹലാലായ മാ൪ഗ്ഗത്തില്‍ തന്റെ ലൈംഗിക വികാരം ശമിപ്പിക്കുന്നതില്‍) നിങ്ങള്‍ക്ക് സ്വദഖയുണ്ട്. അവ൪ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളിലോരാള്‍ (ഇണകളില്‍) തന്റെ വികാരം ശമിപ്പിക്കുന്നു, അതില്‍ അവന് പ്രതിഫലമുണ്ടോ? നബി ﷺ പറഞ്ഞു: നിങ്ങളുടെ അഭിപ്രായമെന്താണ്. തന്റെ വികാരം ഹറാമിലാണ് ശമിപ്പിക്കുന്നതെങ്കില്‍ അതില്‍ അയാള്‍ക്ക് പാപമില്ലേ? അപ്രകാരം തന്നെ അത് ഹലാലില്‍ ശമിപ്പിച്ചാല് അയാള്‍ക്ക് പ്രതിഫലമുണ്ടാകും. (മുസ്ലിം:1006)
عَنْ أَبِي مُوسَى الأَشْعَرِيِّ قَالَ قَالَ النَّبِيُّ صلى الله عليه وسلم ” عَلَى كُلِّ مُسْلِمٍ صَدَقَةٌ ”. قَالُوا فَإِنْ لَمْ يَجِدْ قَالَ ” فَيَعْمَلُ بِيَدَيْهِ فَيَنْفَعُ نَفْسَهُ وَيَتَصَدَّقُ ”. قَالُوا فَإِنْ لَمْ يَسْتَطِعْ أَوْ لَمْ يَفْعَلْ قَالَ ” فَيُعِينُ ذَا الْحَاجَةِ الْمَلْهُوفَ ”. قَالُوا فَإِنْ لَمْ يَفْعَلْ قَالَ ” فَيَأْمُرُ بِالْخَيْرِ ”. أَوْ قَالَ ” بِالْمَعْرُوفِ ”. قَالَ فَإِنْ لَمْ يَفْعَلْ قَالَ ” فَيُمْسِكُ عَنِ الشَّرِّ، فَإِنَّهُ لَهُ صَدَقَةٌ ”.
അബൂമൂസല്‍ അശ്അരിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വദഖ ചെയ്യല്‍ മുസ്ലിങ്ങളുടെയെല്ലാം കടമയാണ്. അവ൪ ചോദിച്ചു : അതിനൊന്നും ലഭിച്ചില്ലെങ്കിലോ? നബി ﷺ പറഞ്ഞു: ജോലി ചെയ്ത് പണമുണ്ടാക്കുകയും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് സ്വദഖ കൊടുക്കുകയും ചെയ്യുക. അവ൪ ചോദിച്ചു : അതിനും കഴിവില്ലെങ്കിലോ? നബി ﷺ പറഞ്ഞു: സഹായം ആവശ്യമുള്ളവരെ സഹായിക്കുക. അവ൪ ചോദിച്ചു :അതിനും കഴിവില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അവന് നന്മ കല്‍പ്പിക്കട്ടെ, അല്ലെങ്കില്‍ പുണ്യകര്‍മ്മങ്ങള്‍ നിര്‍ദ്ദേശിക്കട്ടെ. മറ്റുള്ളവരെ ഉപദ്രവമേല്‍പിക്കാതിരിക്കുക. അതും ഒരു സ്വദഖയാണ്. (ബുഖാരി:6022)
عَنْ أَبِي مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا أَنْفَقَ الرَّجُلُ عَلَى أَهْلِهِ يَحْتَسِبُهَا فَهُوَ لَهُ صَدَقَةٌ
അബു മസ്ഊദ്(റ) നിവേദനം: നബി ﷺ അരുളി: ഒരു മനുഷ്യന് തന്റെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലമാണ് അവനുദ്ദേശിച്ചത്, എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്. (ബുഖാരി:58)
عَنْ أَبِي مَسْعُودٍ الْبَدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ الْمُسْلِمَ إِذَا أَنْفَقَ عَلَى أَهْلِهِ نَفَقَةً وَهُوَ يَحْتَسِبُهَا كَانَتْ لَهُ صَدَقَةً
അബൂമസ്ഊദ്(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: ഒരു മുസ്ലിം പ്രതിഫലേഛയോട് കൂടി താൻ ചെലവ് വഹിക്കേണ്ടവരുടെ മേൽ ചെലവ് ചെയ്യുമ്പോൾ അത് ധർമ്മം ചെയ്യുന്നത് പോലെത്തന്നെയായിരിക്കും. (മുസ്ലിം: 1002)
قال رسول الله صلى الله عليه وسلم :إن النبي صلى الله عليه وسلم قال “إن أعظم الصدقة لقمة يضعها الرجل في فم زوجته
നബി ﷺ പറഞ്ഞു: ഒരാൾ തന്റെ ഭാര്യയുടെ വായിലേക്ക് വെച്ചു കൊടുക്കുന്ന ഭക്ഷണത്തിന്റെ ഒരു ഉരുളയാണ് ഏറ്റവും മഹത്തരമായ സ്വദഖ.
നബി ﷺ പറഞ്ഞു: കടം നല്കല് സ്വദഖയാണ്. (ത്വബറാനി – ബൈഹഖി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
:قال رسول الله صلى الله عليه و سلّم : من أنظر معسراً فله بكلّ يوم مثله صدقة قبل أن يحلّ الدين فإذا حلّ الدين فأنظره فله بكل يوم مثلاه صدقة
നബി ﷺ പറഞ്ഞു: ആരെങ്കിലും കടക്കാരനായ ഞെരുക്കക്കാരന് ഇട കൊടുത്താല്‍, കടം പറഞ്ഞ അവധി എത്തുന്നതിന് മുമ്പുള്ള ഓരോ ദിനത്തിലും അയാള്‍ക്ക് സ്വദഖയുണ്ട്. കടം വീട്ടേണ്ട സമയമായിട്ടും ഇട കൊടുത്ത് സഹായിച്ചാല്‍ അയാള്‍ക്ക് ഓരോ ദിവസത്തിനും രണ്ട് ദിവസത്തിന്റെ സ്വദഖയുണ്ട്. (ഹാകിം – സ്വഹീഹ് അല്‍ബാനി)
عَنْ أَبِي شُرَيْحٍ الْكَعْبِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ، جَائِزَتُهُ يَوْمٌ وَلَيْلَةٌ، وَالضِّيَافَةُ ثَلاَثَةُ أَيَّامٍ، فَمَا بَعْدَ ذَلِكَ فَهْوَ صَدَقَةٌ
അബൂഷുറൈഹില് കഅ്ബിയ്യില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവന് തന്റെ അതിഥിയെ ആദരിക്കട്ടെ. ഒരു രാവും പകലും നല്കുന്ന സല്‍ക്കാരം തന്നില്‍ നിന്നുള്ള സമ്മാനമാണ്. ആദിത്യ പരിഗണന മൂന്ന് ദിവസവും. അത് കഴിഞ്ഞും നല്കുന്ന സല്‍ക്കാരം സ്വദഖയുമാണ്. (ബുഖാരി:6135)
സത്യവിശ്വാസികളെ, ദാനധർമ്മം ചെയ്യാതെതന്നെ അല്ലാഹുവിന്റെ അടുക്കൽ സ്വദഖയായി മാറുന്ന, സ്വദഖയുടെ പ്രതിഫലം ലഭിക്കുന്ന ചില ക൪മ്മങ്ങളാണ് മേല്‍ കൊടുത്തിട്ടുള്ളത്. ഓരോ ഹദീസും ശ്രദ്ധയോടെ വായിച്ചാല്‍ നാം നിസ്സാരമായി കാണുന്ന എത്രയെത്ര സല്‍ക൪മ്മങ്ങളാണ് അതില്‍ കാണാന്‍ കഴിയുന്നത്. സ്വദഖയുടെ പ്രതിഫലം ലഭിക്കുന്ന ഇത്തരം ക൪മ്മങ്ങളെ ഗൌരവപൂ൪വ്വം കാണുന്നതിനും അതനുസരിച്ച് പ്രവ൪ത്തിക്കുന്നതിനും നമുക്ക് കഴിയണം.
അല്ലാഹുവിനോട് തൌഫീഖിനായി ചോദിക്കുക. അവന് അനുഗ്രഹിക്കുമാറാകട്ടെ ….