ഹജ്ജും ഉംറയും നി൪വ്വഹിക്കുന്നതിന് ഇസ്ലാമില്‍ വലിയ പ്രാധാന്യമാണുള്ളത്.
وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ ۚ
നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക ….(ഖു൪ആന്‍:2/196)
ഹജ്ജും ഉംറയും നി൪വ്വഹിക്കുന്നതിന് തുല്യമായ പ്രതിഫലം ലഭിക്കുന്ന ചില ക൪മ്മങ്ങളെ കുറിച്ച് നബി ﷺ നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.
ഹജ്ജിന്റെ പ്രതിഫലം ലഭിക്കുന്ന കര്‍മ്മങ്ങൾ
1.ഫ൪ള് നമസ്കാരം നിര്‍വ്വഹിക്കാൻ പള്ളിയിലേക്ക് പുറപ്പെടൽ

عَنْ أَبِي أُمَامَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ خَرَجَ مِنْ بَيْتِهِ مُتَطَهِّرًا إِلَى صَلاَةٍ مَكْتُوبَةٍ فَأَجْرُهُ كَأَجْرِ الْحَاجِّ الْمُحْرِمِ
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഫ൪ള് നമസ്കാരം പള്ളിയില്‍ ജമാഅത്തായി നി൪വ്വഹിക്കുന്നതിനായി ആരെങ്കിലും വീട്ടില്‍ നിന്നും (വുളൂഅ് നി൪വ്വഹിച്ച്) ശുദ്ധിയോടെ പുറപ്പെടുന്നുവെങ്കില്‍ അവന് ഇഹ്റാം ചെയ്ത ഹാജിയുടെ പ്രതിഫലമുണ്ട്. (അബൂദാവൂദ്:558)
മറ്റൊരു റിപ്പോര്‍ട്ടിൽ ഇപ്രകാരമാണുള്ളത്:
من مشى إلى صلاة مكتوبة في الجماعة فهي كحجة
ആരെങ്കിലും നി൪ബന്ധ നമസ്കാരം ജമാഅത്തായി നി൪വഹിക്കാ൯ വേണ്ടി പളളിയിലേക്ക് നടന്നു പോയാൽ അവന് ഹജ്ജ് ചെയ്ത പ്രതിഫലം ഉണ്ട്. (സ്വഹീഹുൽ ജാമിഅ്:6228)
2.റമളാനിലെ ഉംറ
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: فَإِنَّ عُمْرَةً فِي رَمَضَانَ تَقْضِي حَجَّةً مَعِي
ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമദാനില്‍ ഒരു ഉംറ നി൪വ്വഹിക്കുന്നത് ഒരു ഹജ്ജിന് അല്ലെങ്കില്‍ എന്റെ കൂടെ ഹജ്ജ് ചെയ്തതിന് സമമാണ്. (ബുഖാരി: 1863 – മുസ്ലിം:1256)

3. നന്മ പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ വേണ്ടി പള്ളിയിലേക്ക് പോകല്‍
عَنْ أَبِي أُمَامَةَ – رضي الله عنه – أن النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمْ قَالَ: مَنْ غَدَا إِلَى الْمَسْجِدِ لا يُرِيدُ إِلا أَنْ يَتَعَلَّمَ خَيْرًا أَوْ يَعْلَمَهُ؛ كَانَ لَهُ كَأَجْرِ حَاجٍّ تَامًّا حِجَّتُهُ
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ പളളിയിലേക്ക് പുറപ്പെട്ടു. ഒരു നന്മ പഠിക്കുകയോ പഠിപ്പിക്കുകയോ അല്ലാതെ മറ്റൊരു ഉദ്ദേശ്യവും അയാൾക്കില്ല. എങ്കിൽ അവന് പൂ൪ണമായ ഒരു ഹജ്ജിന്റെ പ്രതിഫലം ഉണ്ട്. (ത്വബ്റാനി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ഉംറയുടെ പ്രതിഫലം ലഭിക്കുന്ന കര്‍മ്മങ്ങൾ
1.ളുഹാ നമസ്കാരം നിര്‍വ്വഹിക്കാൻ പള്ളിയിലേക്ക് പുറപ്പെടൽ
قَالَ رَسُولُ اللَّهِ صلى الله عليه وسلم : ومَن مَشى إلى سُبْحةِ الضُّحى، كان له كأجْرِ المُعتمِرِ
നബി ﷺ പറഞ്ഞു: ആരെങ്കിലും ളുഹാ നമസ്കരിക്കാൻ (പള്ളിയിലേക്ക് ) നടന്നുപോയാൽ അവന് ഉംറ ചെയ്തവന്റെ പ്രതിഫലം ഉണ്ട്. (അഹ്മദ്:22304)
2.മദീനയിലെ മസ്ജിദുൽ ഖുബായിൽ നമസ്കരിക്കൽ
قَالَ رَسُولُ اللَّهِ صلى الله عليه وسلم : الصَّلاَةُ فِي مَسْجِدِ قُبَاءٍ كَعُمْرَةٍ
നബി ﷺ പറഞ്ഞു: മസ്ജിദുൽ ഖുബായിലെ നമസ്കാരം ഉംറ നിർവഹിച്ചതിന്റെ പ്രതിഫലത്തിന് തുല്യമാണ്. (സ്വഹീഹുൽ ജാമിഅ്:3872)
عَنْ سَهْلُ بْنُ حُنَيْفٍ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ، ثُمَّ أَتَى مَسْجِدَ قُبَاءٍ، فَصَلَّى فِيهِ صَلاَةً، كَانَ لَهُ كَأَجْرِ عُمْرَةٍ
സഹ്ൽ ബ്നു ഹുനൈഫ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും തൻറെ വീട്ടിൽ വച്ച് വുളൂ ചെയ്തു ഖുബാ മസ്ജിദിൽ വന്ന് നമസ്കരിച്ചാൽ ഉംറക്ക് സമാനമായ പ്രതിഫലം അവന് ഉണ്ടാകും. (ഇബ്നുമാജ:1412)
ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്ന കര്‍മ്മങ്ങൾ
1.സാമ്പത്തിക സഹായവും മറ്റും ചെയ്ത് ഹജ്ജ് ചെയ്യാൻ ഒരാളെ സജ്ജമാക്കൽ
2. ഹജ്ജ് ചെയ്യാൻ പോയ ഒരാളുടെ കുടുംബത്തെ സഹായിച്ച് അയാളുടെ പ്രതിനിധിയായി നിലകൊള്ളൽ
عن زيد بن خالد الجهني رضي الله عنه قال: قال رسول الله صلى الله عليه وسلم: من جهز غازيًا أو جهز حاجاً أو خلفه في أهله أو فطَّر صائمًا كان له مثل أجورهم من غير أن ينقص من أجورهم شيء
സൈദു ബ്നു ഖാലിദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു യോദ്ധാവിനെ സജ്ജമാക്കി, അല്ലെങ്കിൽ ഒരു ഹാജിയെ സജ്ജമാക്കി, അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ പി൯ഗാമിയായി, (അവന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തു) അല്ലെങ്കിൽ ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചു. എങ്കിൽ അവന് അവരുടെ പ്രതിഫലത്തിൽ നിന്ന് ഒട്ടും കുറയാതെ അതെ പ്രതിഫലം ഉണ്ട്. (ഇ്ബനു ഖുസൈമ, നസാഈ – അൽബാനി സ്വഹീഹെന്ന വിശേഷിപ്പിച്ചു)
3. ജമാഅത്തായി സുബ്ഹി നമസ്കരിച്ച ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് ഇരിക്കുകയും പിന്നീട് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്യുക
സുബ്ഹി നമസ്കാരം ജമാഅത്തായി നമസ്കരിക്കുകയും അതിന് ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടു ഇരിക്കുകയും പിന്നീട് (സൂര്യന് ഉദിച്ച് ഏകദേശം 15-20 എത്തുമ്പോള്‍) രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്നതാണ്.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ صَلَّى الْغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ ” . قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” تَامَّةٍ تَامَّةٍ تَامَّةٍ ”
അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ ജമാഅത്തായി സുബ്ഹി നമസ്കരിക്കുകയും ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടു ഇരിക്കുകയും പിന്നീട് രണ്ടു റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ പരിപൂർണ്ണമായ, പരിപൂർണ്ണമായ, പരിപൂർണ്ണമായ ഉംറയുടെയും ഹജ്ജിന്റെയും പ്രതിഫലം പോലെയുള്ളത് അവനുണ്ടാവുന്നതാണ്. (തിർമുദി :586 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
4.ഫ൪ള് നമസ്കാരശേഷം തസ്ബീഹും തഹ്മീദും തക്ബീറും 33 തവണ വീതം ചൊല്ലുക
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ جَاءَ الْفُقَرَاءُ إِلَى النَّبِيِّ صلى الله عليه وسلم فَقَالُوا ذَهَبَ أَهْلُ الدُّثُورِ مِنَ الأَمْوَالِ بِالدَّرَجَاتِ الْعُلاَ وَالنَّعِيمِ الْمُقِيمِ، يُصَلُّونَ كَمَا نُصَلِّي، وَيَصُومُونَ كَمَا نَصُومُ، وَلَهُمْ فَضْلٌ مِنْ أَمْوَالٍ يَحُجُّونَ بِهَا، وَيَعْتَمِرُونَ، وَيُجَاهِدُونَ، وَيَتَصَدَّقُونَ قَالَ ” أَلاَ أُحَدِّثُكُمْ بِأَمْرٍ إِنْ أَخَذْتُمْ بِهِ أَدْرَكْتُمْ مَنْ سَبَقَكُمْ وَلَمْ يُدْرِكْكُمْ أَحَدٌ بَعْدَكُمْ، وَكُنْتُمْ خَيْرَ مَنْ أَنْتُمْ بَيْنَ ظَهْرَانَيْهِ، إِلاَّ مَنْ عَمِلَ مِثْلَهُ تُسَبِّحُونَ وَتَحْمَدُونَ، وَتُكَبِّرُونَ خَلْفَ كُلِّ صَلاَةٍ ثَلاَثًا وَثَلاَثِينَ ”. فَاخْتَلَفْنَا بَيْنَنَا فَقَالَ بَعْضُنَا نُسَبِّحُ ثَلاَثًا وَثَلاَثِينَ، وَنَحْمَدُ ثَلاَثًا وَثَلاَثِينَ، وَنُكَبِّرُ أَرْبَعًا وَثَلاَثِينَ. فَرَجَعْتُ إِلَيْهِ فَقَالَ ” تَقُولُ سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَاللَّهُ أَكْبَرُ، حَتَّى يَكُونَ مِنْهُنَّ كُلِّهِنَّ ثَلاَثًا وَثَلاَثِينَ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺയുടെ അടുക്കൽ ദരിദ്രരായ ചില൪ വന്ന് പറഞ്ഞു : സമ്പന്നരായ ആളുകൾ (അവരുടെ സമ്പത്ത് അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചിലവഴിക്കുന്ന കാരണത്താല്‍) വലിയ പദവികളും (സ്വ൪ഗത്തിലെ) സ്ഥിരമായ സുഖാനുഗ്രഹങ്ങളുമായി കടന്നിരിക്കുന്നു. അവ൪ ഞങ്ങളെപ്പോലെ നമസ്കരിക്കുന്നു, അവ൪ ഞങ്ങളെപ്പോലെ നോമ്പ് നോൽക്കുന്നു. എന്നാൽ അവ൪ക്ക് സമ്പത്തിൽ ഞങ്ങളെക്കാൾ ശ്രേഷ്ഠത ലഭിച്ചതു കൊണ്ട് അവ൪ ഹജ്ജും ഉംറയും നി൪വ്വഹിച്ചും ജിഹാദ് ചെയ്തും ദാന ധ൪മ്മങ്ങൾ ചെയ്തും പ്രതിഫലം നേടുകയാണ്. അവരോട് നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് അറിയിച്ച് തരാം. അത് നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ നിങ്ങളേക്കാള്‍ പ്രതിഫലത്തില്‍ മുന്കടന്നവരോടൊപ്പം നിങ്ങളും എത്തിച്ചേരുന്നതാണ്. നിങ്ങള്‍ക്ക് ശേഷമുള്ള ഒരാളും നിങ്ങളെ മുന്‍കടക്കുകയുമില്ല, നിങ്ങളോടൊപ്പം എത്തിച്ചേരുകയുമില്ല. നിങ്ങള്ക്കിടയിലുള്ളവരേക്കാള് നിങ്ങള്‍ ഏറ്റവും ഉത്തമരായി തീരും. ആ കാര്യം പ്രവ൪ത്തിക്കുന്നവരൊഴികെ. ‘എല്ലാ നി൪ബന്ധ നമസ്കാരങ്ങളുടെയും ശേഷം തസ്ബീഹും (സുബ്ഹാനല്ലാഹ്), തഹ്മീദും (അൽഹംദുലില്ലാഹ്), തക്ബീറും (അല്ലാഹു അക്ബ൪) മുപ്പത്തിമൂന്ന് തവണ വീതം ചൊല്ലുക’ . അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ചില൪ പറഞ്ഞു: സുബ്ഹാനല്ലാഹ് 33 പ്രാവശ്യവും, അൽഹംദുലില്ലാഹ് 33 പ്രാവശ്യവും, അല്ലാഹു അക്ബ൪ 34 പ്രാവശ്യവും ചൊല്ലണം. ഞാന്‍ നബിﷺയുടെ അടുത്തേക്ക് മടങ്ങി. അവിടുന്ന് പറഞ്ഞു:സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബ൪ എന്നിവ 33 പ്രാവശ്യം വീതം ചൊല്ലുക. (ബുഖാരി : 843)
100 തികക്കുന്നതിന് ചൊല്ലാനായി നബി ﷺ പഠിപ്പിച്ച കാര്യവും സാന്ദര്‍ഭികമായി ഓ൪ക്കുക:
لاَ إِلَهَ إِلاَّ الله وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന് ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന് (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്.
